2008, ഡിസംബർ 2, ചൊവ്വാഴ്ച

ഒരു മുത്തശ്ശി കഥ

മുത്തശ്ശി കഥകള്‍ കുറെ വായിച്ചിട്ടുണ്ട്, മുത്തശ്ശിമാരെ പറ്റിയുള്ള പലരുടെയും ഓര്‍മകുരിപ്പുകളും അപ്പോളൊക്കെ ഞാനും ചിന്തിക്കാറുണ്ട് എന്റെ മുത്തശ്ശിമാരെ കുറിച്ചു അവര്‍ ആരെല്ലാം എന്നും?.,

എന്റെ അച്ഛന്റെ അമ്മ ഞാന്‍ അച്ഛമ്മ എന്ന് വിളിക്കുന്ന മാധവി അവര്‍ എന്റെ ഏഴാമത്തെ വയസില്‍ മരിച്ചു, എങ്കിലും അവധികാലത്ത് മാത്രം നാട്ടില്ലേക്ക് വരുന്ന എനിക്കായി മങ്കുടത്തില്‍ വച്ചു പഴുപ്പിച്ചെടുത്ത മാമ്പഴവുമായി കാത്തിരുന്ന മുഖം ഞാന്‍ മറന്നിട്ടില്ല ., അത് പോലെ തന്നെ തന്റെ ചെറുപ്പകാലത്ത് വീട്ടുകാരെ ഉപേക്ഷിച്ചു സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി പോരാന്‍ അവര്‍ കാണിച്ച ധൈര്യവും., എന്നും ഞാന്‍ ആരാധനയോടെ മാത്രമെ കേട്ട് ഇരുന്നിട്ടുല്ല്., പെണ്‍ മക്കളുടെ മക്കളെ ആയിരുന്നു കൂടുതല്‍ താത്പര്യം എങ്കിലും ., ഏറ്റവും പ്രിയപ്പെട്ട മകന് വളരെ താമസിച്ചു ജനിച്ച സന്തതിയോടു അച്ഛമ്മയ്ക്ക് എന്നും വല്ലാത്തൊരു സ്നേഹം ഉണ്ടായിരുന്നു എന്ന് അമ്മ ഇന്നും പറയാറുണ്ട്., അച്ഛമ്മയുടെ മരണത്തിനായിരുന്നു, ആദ്യമായി എന്റെ അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടത് അത് കൊണ്ടു തന്നെയാവാം ആ ദിനം എന്നും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നത്., അതും ഒരു ജൂണ്‍ മാസമായിരുന്നു., കൊരിചോരിഞ്ഞ മഴ പെയ്ത ഇരുപത്തി രണ്ടാം തീയതി.,

എന്റെ അമ്മയുടെ അമ്മയുടെ ഒപ്പമായിരുന്നു എന്റെ ബാല്യം, അമ്മയുടെ ജോലി സ്ഥലത്തേക്ക് , എന്നെ നോക്കാനായി മാത്രമാണ് അമ്മമ്മ അമ്മയോടൊപ്പം വന്നത്., കുമിളിയിലെ തണുപ്പില്‍ ഒരു രണ്ടു മുറി വീടിന്റെ സുരക്ഷിതത്തില്‍ നാട്ടില്‍ ഒരുപാടു പരിഗണനകള്‍ ഉണ്ടായിരുന്ന അവര്‍ ജീവിച്ചത് ഏഴ് വര്‍ഷങ്ങള്‍, ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ വളര്‍ന്നത്‌ അവരുടെ കണ്‍ മുന്നിലായിരുന്നു., ഞങ്ങളുടെ അമ്മ എടുതത്തിലും എത്രയോ ഏറെ അമ്മമ്മ എന്നെ എടുത്തു കൊണ്ടു നടന്നു, എത്രയോഅധികം തവണ ചോറ് വാരി തന്നു പക്ഷെ ഞങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ ഒന്നും കാണാന്‍ അമ്മമ്മ ഉണ്ടായില്ല അച്ഛമ്മ മരിച്ചു കൃത്യം ആറു മാസം തികഞ്ഞ ജനുവരി ഇരുപതു രണ്ടിന് ജനിച്ചു ഞങ്ങളെ വിട്ടു പോയി., കാര്‍ത്യായനി എന്ന കുട്ടിയമ്മ.

പിന്നീട് അന്ന് മുതലിന്നു വരെ ഞങ്ങളെ സ്വന്തം കൊച്ചുമക്കളെ പോലെ സ്നേഹിച്ച അതെ സ്ഥാനം തന്നവരെ എങ്ങനെ മറക്കാന്‍?
കുമിളിയില്‍ വര്‍ഷങ്ങളോളം ഞങ്ങള്‍ താമസിച്ച വാടക വീടിന്റെ ഉടമസ്ഥന്റെ ഭാര്യയായ അമ്മാമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന കുഞ്ഞമ്മാച്ചി.,ജനിച്ചു ആറാമത്തെ മാസം മുതല്‍ ഞാന്‍ കാണുന്ന ഒരു മുത്തശ്ശി അവരാണ്., മുത്തശ്ശി കഥകളുടെ ലോകത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയത്., ഹിന്ദുവും മലയാളം ടീച്ചറും ഒക്കെയായ അമ്മ പറഞ്ഞതിലും കുടുതല്‍ പുരാണ കഥകള്‍ പറഞ്ഞു തന്നത് അവരാണ്., വീട്ടില്‍ എന്ത് വിഭവം സ്പെഷ്യല്‍ ആയി ഉണ്ടാക്കിയാലും, ഞങ്ങള്ക്ക് വേണ്ടി മാറ്റി വച്ചിരുന്ന അമ്മാമ്മ, എന്ന് ഈ പ്രായത്തിലും ഞാന്‍ ചെല്ലുമ്പോള്‍ , ഭക്ഷണവുമായി പുറകെ നടക്കുന്ന, വേണ്ടാന്ന് പറഞ്ഞാല്‍ എനിക്ക് ഇഷ്ടപെട്ട വിഭവങ്ങള്‍ ഉണ്ടാക്കി, തന്നു കഴിപ്പിക്കുന്ന, കിടക്കാന്‍ നേരത്ത് കൊച്ചു വെള്ളം കുടിച്ചോ മൂത്രം ഒഴിച്ചോ എന്ന് വരെ അന്വേഷിക്കുന്ന കുഞ്ഞമ്മചിക്കും എന്റെ മുത്തശ്ശിയുടെ സ്ഥാനം തന്നെ അല്ലെ? പണ്ട് എന്റെ തലമുടി പിന്നി കെട്ടി തരിക എന്നത് അവരുടെ പ്രിയപ്പെട്ട ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. പിന്നീട് എന്റെ അശ്രന്ധ മൂലം മുടി മുഴുവന്‍ പൊഴിഞ്ഞു ഇല്ലാതെ ആയപ്പോള്‍ ഏറെ വിഷമിച്ചതും പാവം അമ്മാമ്മ തന്നെ ., അമ്മാമ്മയുടെ അച്ചാരുകളുടെ രുചിയാണ് എന്നും നാവില്‍ നിറയുന്നത്, ആ രുചിയെ ഇന്നുമൊരു അളവ് കോലായി ഞാന്‍ കൂടെ കൊണ്ട് നടക്കുന്നു., എന്റെ അനിയത്തിക്ക് MBBS സീറ്റ് കിട്ടിയപ്പോള്‍ കേട്ട് മടുത്ത അഭിനന്ദന വാക്കുകള്‍ക്ക് അപ്പുറം., ഒരു കരച്ചിലിന്റെ അകമ്പടിയോടെ എന്റെ പ്രാര്‍ത്ഥന കര്‍ത്താവു കേട്ടു ഇന്നും പറഞ്ഞ അമ്മാമ്മാച്ചി എന്നും ഞങ്ങളുടെ പ്രിയ മുത്തശ്ശി തന്നെ.,

എന്റെ അമ്മമ്മയുടെ അനിയത്തി ആയ ജാനകിയാണ് അടുത്തയാള്‍., ഞങ്ങളവരെ അനിയത്തി അമ്മമ്മ എന്നു വിളിച്ചു, I dnt find such a bold lady ever., എന്താ പറയുക അവരെ പറ്റി ആരോടും എന്തും പറയാന്‍ മടിയില്ലാത്ത, ആരെടാ എന്ന് ചോദിക്കുന്ന തന്റെടി ആയിരുന്നു അനിയത്തി അമ്മമ്മ .,ചേച്ചിയോടും മകളോടും ഉള്ള സ്നേഹം അവര്‍ ഞങ്ങളോടും കാണിച്ചു, പ്രത്യകിച്ചും അച്ഛനോട് ., ഒരു പക്ഷെ അമ്മയുടെ വീട്ടില്‍ അച്ചന് ഏറ്റവും ഇഷ്ടവും അവരെ ആയിരുന്നു., മാമാന്മാരോട് കാട്ടിയത്തിലും കൂടുതല്‍ സ്നേഹം അവര്‍ പലപ്പോഴും കാണിച്ചത് എന്റെ അച്ഛനോടാണ്., അത് പോലെ വെറ്റില മുറുക്കുകയും ആരെങ്കിലും ബീഡി വലിക്കുന്നത് കണ്ടാല്‍ മേടിച്ചു വലികുകയും ചെയ്യുമായിരുന്ന അനിയത്തി അമ്മമ്മ, പണ്ടത്തെ മുതശിമാര്‍ക്ക് മാത്രം അറിയാവുന്ന ഓതുക എന്ന പരിപാടി എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്., അതിന്റെ മന്ത്രമെഴുതിയ കടലാസ് ഇപോളും എന്റെ അലമാരയില്‍ ഞാന്‍ ഭന്ദ്രമായി സൂക്ഷിച്ചിരിക്കുന്നു., എനിക്ക് നിറം വയ്ക്കാനും, തലമുടി നീളാനും, സര്‍വോപരി എന്നെ ഒരു സുന്ദരി ആക്കാനും ഒക്കെ അവര്‍ ഒരുപാടു പരിശ്രമിച്ചു ( വിജയിക്കാതെ പോയ പരിശ്രമങ്ങള്‍ ). ചെറുപ്പത്തിലെ കഥകള്‍ പറയുമ്പോള്‍ " അന്നൊക്കെ എന്നെ കണ്ടാല്‍ നല്ല പൂവന്‍ പഴം പോലെ അല്ലെ?"എന്ന് പറയുന്ന, ഒരുപാടു കഷ്ടപ്പെട്ട് എത്രയോ തലമുറകള്‍ക്ക് കഴിഞ്ഞു കൂടാന്‍ ഉള്ള മുതല്‍ ഉണ്ടാക്കിയ കഥകള്‍ വിവരിക്കുന്ന, വെളുപ്പാന്‍ കാലത്തേ ഉണര്‍ന്നു നേരെ പറമ്പിലേക്ക്‌ ഇറങ്ങി മരങ്ങളെയും ചെടികളെയും തൊട്ടു തലോടി വരുന്ന., ദേശാഭിമാനി പത്രം മാത്രം വായിക്കുന്ന പക്കാ കമ്മ്യൂണിസ്റ്റ് ആയിരുന്നു അനിയത്തി അമ്മമ്മ., അമ്മമ്മ മരിച്ചപ്പോളും, അച്ഛന് അസുഖം വന്നപ്പോളും ഞങ്ങള്‍ക്ക് കൂട്ടായി വന്ന അവര്‍, പക്ഷെ എന്റെ അച്ഛനും മുന്നേ പോയി.,


അമ്മയുടെ മൂന്നാമത്തെ അമ്മാവന്റെ ഭാര്യയാണ്‌ അമ്മായി എന്ന് ഞങ്ങള്‍ വിളിക്കുന്ന സതിയമ്മ., അമ്മയുടെ പ്രിയപ്പെട്ട അമ്മായി, തന്റെ അമ്മയുടെ സ്ഥാനം തന്നെയാണ് അവര്‍ക്ക് എന്ന് അമ്മ എപ്പോളും പറയുന്നത് കൊണ്ടാവും ഞങ്ങള്‍ക്ക് അവര്‍ മുത്തശ്ശിയും ആയിരുന്നു., ഞാന്‍ ജനിച്ചപ്പോള്‍ കയില്‍ വാങ്ങിയതും, തേന്‍ തൊട്ട്‌ തന്നത് ഒക്കെ അവരയിരുന്നത്രേ., തന്റെ അതെ നക്ഷത്രത്തില്‍ മരുമകള്‍ക്ക് പിറന്ന പെണ്‍കുട്ടിയുടെ വളര്‍ച്ച അവര്‍ ഒരുപാട് ആഗ്രഹിക്കുന്നു., നിനക്ക് വേണ്ടി ഞാന്‍ അമ്പലത്തില്‍ പോയി എന്നും, നീ അവിടെ പോകണം എന്നുമൊക്കെ പറയുന്ന സതിയമ്മ., ഒരേ നക്ഷത്രക്കരിയായ എനിക്ക് നല്ലത് വരുമെന്ന് എപ്പോളും പറയാറുണ്ട്., അവരുടെ ചെറുമക്കളും ഞങ്ങളും തമ്മില്‍ ഒരിക്കലും വ്യത്യാസങ്ങള്‍ കാണിക്കാത്ത സതിയമ്മയെ മുത്തശ്ശി എന്ന് വിളിക്കാതെ പറ്റില്ലല്ലോ?അമ്മയുടെ കുടുംബതി‌ന്റെ വേരുകള്‍ എനിക്ക് പറഞ്ഞു തന്നതും അമ്മായി ആണ്.,

രാമകൃഷ്ണപിള്ള, എന്റെ അച്ചച്ചന്‍, അച്ഛന്റെ അച്ഛന്‍, എത്രയോ കൊച്ചു മക്കള്‍ക്ക്‌ ശേഷം ജനിച്ച എന്നെയാണ് അദ്ദേഹം ആദ്യമായി എടുത്തു നടന്നതും കൊന്ജിച്ചതും എല്ലമെന്നു‌ എല്ലാവരും പറയാറുണ്ട് എപ്പോളും, അന്യ ജാതിക്കരിയെ വിവാഹം ചെയ്തതിനു സ്വജാതിയില്‍ നിന്നും ഒരുപാടു എതിര്‍പ്പുകള്‍ നേരിട്ടിട്ടും, സ്വന്തമായി അന്ധ്വനിച്ചു മക്കളെ എല്ലാവരെയും നല്ല നിലയില്‍ എത്തിച്ച മിടുക്കനായിരുന്നു എന്റെ അച്ചച്ചന്‍., ഒരു വിപ്ലവ പ്രണയ കഥയിലെ നായകന്‍ എന്നൊക്കെ ഞങ്ങള്‍ കളിയാക്കുമായിരുന്നു എങ്കിലും, ആരാധനാ ആയിരുന്നു എന്നും ആ മനുഷനോട് എന്നെ മണിക്കുട്ടാ എന്ന് വിളിച്ചിരുന്ന ഒരേ ഒരാള്‍., അച്ഛമ്മയുടെ പേരായ മാധവിയും അമ്മമ്മയുടെ ചെല്ലപേരായ കുട്ടിയും ചേര്‍ത്ത് എനിക്ക് മാധവിക്കുട്ടി എന്ന് പേരിട്ടതും അച്ചച്ചനാണ്.( അത് പക്ഷെ ജാതക കുറുപ്പില്‍ മാത്രമായി ഒതുങ്ങി പോയി, എന്റെ നഷ്ടങ്ങളില്‍ ഒന്ന്) സ്വന്തത്ര സമരത്തിന്റെ കഥകള്‍ പറഞ്ഞു തന്ന., ഗാന്ധിജിയെ കണ്ടിട്ടുണ്ട് എന്നും വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നുമൊക്കെ അഭിമാനത്തോടെ മാത്രം പറഞ്ഞിരുന്ന., ഇംഗ്ലീഷ് എഴുതുകയും വായിക്കുകയും ഞാന്ങളിലും ഒക്കെ എത്രയോ നന്നായി സംസാരിക്കുകയും ചെയ്തിരുന്ന അച്ചച്ചന്‍., 92-)o വയസ്സ് വരെ ജീവിച്ചു., അച്ചച്ചന്‍ പോയത് മഞ്ഞു പെയ്യുന്ന ഒരു ഡിസംബര്‍ രാത്രിയിലാണ്., ഈ 15 നു വര്ഷം 3 ആകുന്നു.,

അമ്മയുടെ അമ്മാവന്‍ ആയ മുളക്കല്‍ രാഖവന്‍ ഇന്നും നാട്ടിലെ പ്രമാണി തന്നെ., നാട്ടുകാരില്‍ പലരും ഇന്നും ബഹുമാനത്തില്‍ ഉപരിയായി ഭയത്തോടെ കാണുന്ന അമ്മാവന്‍ പക്ഷെ ഞങ്ങളുടെ ഭാഷയില്‍ എല്ലാവരെയും വല്ലാതെ സ്നേഹിക്കുന്ന, ആത്മാര്‍ത്ഥത ഇത്തിരി കൂടിയ ഒരു പാവമാണ്., എന്നും കുറച്ചു ദിവസം കൂടുമ്പോള്‍ കണ്ടില്ല എങ്കില്‍ അമ്മയെ വിളിച്ചു അവരെ കണ്ടിട്ട് കുറച്ചയല്ലോ എന്ന് പരാതി പറയുന്ന അമ്മാവന്‍.,
ഇതൊക്കെ അത്ര കാര്യമോന്നുമുള്ളതല്ല എന്ന് എനിക്കറിയാം എങ്കിലും, ഈ ഓര്‍മ്മകള്‍ എനിക്ക് വല്ലാതെ വിലപ്പെട്ടത്‌ തന്നെ., ഓര്‍മ്മകള്‍ എന്നതിലും കൂടുതല്‍ ആയി എന്നെ ഞാനാക്കി എങ്ങനെ നില നിര്‍ത്തി കൊണ്ട് പോകുന്ന ചില കണ്ണികള്‍., അവരെ മറന്നാല്‍ അവരില്ല എന്നാല്‍, പിന്നെ ആതിരയും ഇല്ല..,

2008, നവംബർ 22, ശനിയാഴ്‌ച

തിരികെ നടക്കുമ്പോള്‍.,


സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ഒരുപാടുള്ള ഈ കാലത്ത് അവയില്‍ പ്രധാനമയും കാണുന്ന ഒരു ചോദ്യമാണ് ഇഷ്ടങ്ങള്‍ എന്തെല്ലാം എന്നത്., അത് കൊണ്ടു തന്നെ അവയെ പറ്റി ചിന്തിക്കാന്‍ ഞാനും സമയം കളയാറുണ്ട് .,എന്റെ ഇഷ്ടങ്ങളില്‍ ഏറെയും ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുള്ളത് തന്നെ., അതിലുപരി അവയെല്ലാം തീര്‍ത്തും ബാലിശങ്ങള്‍ ആണോ എന്ന് പോലും തോന്നാറുണ്ട്, പലപ്പോഴും, അച്ഛന്റെ മടിയില്‍ കിടന്നു കൊണ്ടു അമ്മയോടും അനുജത്തിയോടും പഴയ കാര്യങ്ങള്‍ സംസാരിക്കുക എന്നതാണ് ഏറ്റവും പ്രിയപ്പെട്ടതും , ഇനി ഒരിക്കലും നടക്കാത്തതും ആയ ഒരിഷ്ടം.,
അമ്മയോട് വഴക്കിട്ടു അച്ഛന്റെ അടുത്ത് പോയി ചിനുങ്ങുക., പിന്നെ അച്ഛന്റെ മുടി കൊഴിഞ്ഞു മൊട്ടയായി തുടങ്ങിയ തലയില്‍ തലോടി സുന്ദരാ എന്ന് വിളിച്ചു മുത്തം കൊടുക്കുക., അങ്ങനെ നടക്കാത്ത ഇഷ്ടങ്ങള്‍ തന്നെ എന്നും മുന്‍ നിരയില്‍.,
പിന്നെ പഴയത് പോലെ ഒരു കൊച്ചു കുട്ടിയായി, മഞ്ഞിനേയും മഴയെയും പ്രണയിച്ചു, കാറ്റിനോട് സല്ലപിച്ചു, മലനാടിന്റെ നന്മ അറിഞ്ഞ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്., അവിടെ ഇപ്പോളും ഏലം മണക്കുന്ന ഇളം കാറ്റു ഉണ്ടാവുമോ? ചെറിയ നൂല് പോലെ പെയ്യുന്ന മഴയ്ക്ക്‌ പ്രണയം ഉണ്ടാവുമോ/ മെല്ലെ മെല്ലെ മുന്നിലെ ആളുകളെ പോലും കാണാന്‍ പറ്റാത്ത വിധം കണ്ണിനെ മറയ്ക്കുന്ന ആ വെളുത്ത മഞ്ഞു, പ്രണയത്തിന്റെ കാല്‍പനിക ഭാവങ്ങള്‍ എന്നിലേക്ക്‌ പകര്‍ന്നു തരുമോ? അറിയില്ല എങ്കിലും അവയെല്ലാം പ്രിയപ്പെട്ടെ ഇഷ്ടങ്ങളില്‍ പെടുന്നു.,
വര്‍ണ്ണ ശബളത നിറഞ്ഞു നിന്ന കൌമാരക്കാലം, വിദ്യാഭ്യാസം എന്നത്തിലും എത്രയോ ഉപരിയായി സൌഹൃദങ്ങളും ഈ അടിച്ചുപോളിയുമാണ് ജീവിതം എന്ന് വിശ്വസിച്ചിരുന്ന നാളുകള്‍., പൊട്ടിച്ചിരിയുടെ മാലപടക്കങ്ങള്‍ മാത്രം പൊട്ടിയിരുന്ന സുവര്‍ണകാലം., ഇഷ്ടമാണെനിക്ക്, എന്നതെതിലും വളരെയേറെ., എന്നും കൊതിക്കാറുണ്ട്, പരിശുന്ധിയുടെ പള്ളി മണികള്‍ മുഴങ്ങിയിരുന്ന., സ്നേഹവും സൌഹൃദവും തണല്‍ വിരിക്കുന്ന വഴിയിലൂടെ ആ കുന്നിന്മുകളിലേക്ക് ഞാന്‍ അല്ല ഞങ്ങള്‍ നടന്നു കയറുന്ന പ്രഭാതങ്ങള്‍ ഒന്നു കൂടി വിരിഞ്ഞിരുന്നെന്കിലെന്നു.,
ഞാന്‍ വളരുകയാണെന്ന് അറിയിച്ചു കൊണ്ടു കലാലയ ജീവിതത്തിന്‍റെ പൊടിപ്പും തൊങ്ങലും ചാര്‍ത്തിയ കല്പനികതയ്ക്കുമാപ്പുറം ജീവിതം യഥാര്ത്യമാനെന്നുള്ള തിരിച്ചറിവ് സമ്മാനിച്ച സൌഹൃദങ്ങളുടെ കാലം ., വല്ലാത്തൊരു തരം ഇഷ്ടമാണെനിക്ക് എന്നും ആ ദിനങ്ങളോടു.,
എന്നും സ്നേഹത്തിന്റെ കരുത്തുറ്റ കൈകളാല്‍ ചുറ്റിപിടിച്ചു വല്ലാത്തൊരു തരം സുരക്ഷിതത്വ ബോധം എന്നില്‍ നിറച്ച., ഒരിക്കലും സുഖിപ്പികല്ലിന്റെ പന്ചാര വാക്കുകള്‍ മൊഴിയാതെ., തെറ്റും ശരിയും തുറന്നു പറയാന്‍ മടിക്കാത്ത., പലപ്പോഴും എന്റെ മണ്ടതര്നങ്ങള്‍ കണ്ടു അരിശം കൊല്ലുകയും, പിന്നീട് നല്ല വഴി ഉപദേശിക്കുകയും ചെയ്ത കൂട്ടുകാരുടെ അടുത്തേക്ക് ഇനി എന്നാണ് ഞാന്‍????????പിന്നെ ചതിയും വന്ച്ചനയും തിരിച്ചറിഞ്ഞ നാളുകളിലേക്ക് പലപ്പോഴും തരിഞ്ഞു നോക്കാറുണ്ട്ഞാന്‍ വല്ലാത്തൊരു തരം നൊമ്പരത്തോട്‌ കൂടി തന്നെ., ആ കാലവും എന്നിക്കിഷ്ടമയിരുന്നു, അങ്ങനെ അങ്ങനെ എന്നുമെന്നും തിരികെ മടങ്ങാന്‍, തിരിഞ്ഞു നടക്കാനാണ് ഞാന്‍ കൊതിച്ചത്കാരണമെന്തെന്ന്‌ അറിയാത്ത മോഹങ്ങള്‍ ഇങ്ങനെ നീണ്ടു കൊണ്ടേ ഇരിക്കുന്നല്ലോ???????????

2008, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

തുടക്കം.,

എവിടെ തുടങ്ങണം എന്നറിയാതെ ഞാന്‍ ആലോചന തുടങ്ങിയിട്ടേ ഉള്ളു.,

എന്തായാലും താമസിക്കാതെ തുടങ്ങണം എന്ന് വിചാരിക്കുന്നു...................

തുടക്കം വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണല്ലോ? ഏത് ഒരു പരിധി വരെ ഞാന്‍ എണ്ണ വ്യക്തിയുടെ കൂടി തുടക്കത്തിന്റെ ചില രേഖകള്‍ അയതിനലെന്തോ., വല്ലാത്തൊരു ചിന്ത കുഴപ്പത്തിലാണ് ഞാന്‍.,

കാറ്റിന് സുഗന്ധം ഉണ്ടെന്നും., മുക്കുറ്റി പൂവിനു സ്നേഹിക്കാന്‍ അറിയാമെന്നും. പഠിപ്പിച്ച.,

കുളിരില്‍ നിന്നോ?

സ്നേഹം എന്നത് രക്തത്തിന്റെ ഭയപെടുതുന്ന ചുവപ്പിനാല്‍ പൊതിഞ്ഞ ഒരു തരം അധികാര മനോഭാവമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ., ഉഷരതയില്‍ നിന്നോ?

ഇനിയും കുറെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ തന്ന മറ്റു ചിലയിടങ്ങളില്‍ നിന്നോ?

അറിയില്ലെനിക്ക്‌ തുടക്കം എവിടെ നിന്നെന്നു?

ഈ യാത്ര എവിടെക്കെന്നു?

ഒടുക്കം എങ്ങനെ എന്ന്???????????????????????

എല്ലാം ചോദ്യങ്ങള്‍ മാത്രം.....................................................