2008, നവംബർ 22, ശനിയാഴ്‌ച

തിരികെ നടക്കുമ്പോള്‍.,


സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ഒരുപാടുള്ള ഈ കാലത്ത് അവയില്‍ പ്രധാനമയും കാണുന്ന ഒരു ചോദ്യമാണ് ഇഷ്ടങ്ങള്‍ എന്തെല്ലാം എന്നത്., അത് കൊണ്ടു തന്നെ അവയെ പറ്റി ചിന്തിക്കാന്‍ ഞാനും സമയം കളയാറുണ്ട് .,എന്റെ ഇഷ്ടങ്ങളില്‍ ഏറെയും ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുള്ളത് തന്നെ., അതിലുപരി അവയെല്ലാം തീര്‍ത്തും ബാലിശങ്ങള്‍ ആണോ എന്ന് പോലും തോന്നാറുണ്ട്, പലപ്പോഴും, അച്ഛന്റെ മടിയില്‍ കിടന്നു കൊണ്ടു അമ്മയോടും അനുജത്തിയോടും പഴയ കാര്യങ്ങള്‍ സംസാരിക്കുക എന്നതാണ് ഏറ്റവും പ്രിയപ്പെട്ടതും , ഇനി ഒരിക്കലും നടക്കാത്തതും ആയ ഒരിഷ്ടം.,
അമ്മയോട് വഴക്കിട്ടു അച്ഛന്റെ അടുത്ത് പോയി ചിനുങ്ങുക., പിന്നെ അച്ഛന്റെ മുടി കൊഴിഞ്ഞു മൊട്ടയായി തുടങ്ങിയ തലയില്‍ തലോടി സുന്ദരാ എന്ന് വിളിച്ചു മുത്തം കൊടുക്കുക., അങ്ങനെ നടക്കാത്ത ഇഷ്ടങ്ങള്‍ തന്നെ എന്നും മുന്‍ നിരയില്‍.,
പിന്നെ പഴയത് പോലെ ഒരു കൊച്ചു കുട്ടിയായി, മഞ്ഞിനേയും മഴയെയും പ്രണയിച്ചു, കാറ്റിനോട് സല്ലപിച്ചു, മലനാടിന്റെ നന്മ അറിഞ്ഞ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്., അവിടെ ഇപ്പോളും ഏലം മണക്കുന്ന ഇളം കാറ്റു ഉണ്ടാവുമോ? ചെറിയ നൂല് പോലെ പെയ്യുന്ന മഴയ്ക്ക്‌ പ്രണയം ഉണ്ടാവുമോ/ മെല്ലെ മെല്ലെ മുന്നിലെ ആളുകളെ പോലും കാണാന്‍ പറ്റാത്ത വിധം കണ്ണിനെ മറയ്ക്കുന്ന ആ വെളുത്ത മഞ്ഞു, പ്രണയത്തിന്റെ കാല്‍പനിക ഭാവങ്ങള്‍ എന്നിലേക്ക്‌ പകര്‍ന്നു തരുമോ? അറിയില്ല എങ്കിലും അവയെല്ലാം പ്രിയപ്പെട്ടെ ഇഷ്ടങ്ങളില്‍ പെടുന്നു.,
വര്‍ണ്ണ ശബളത നിറഞ്ഞു നിന്ന കൌമാരക്കാലം, വിദ്യാഭ്യാസം എന്നത്തിലും എത്രയോ ഉപരിയായി സൌഹൃദങ്ങളും ഈ അടിച്ചുപോളിയുമാണ് ജീവിതം എന്ന് വിശ്വസിച്ചിരുന്ന നാളുകള്‍., പൊട്ടിച്ചിരിയുടെ മാലപടക്കങ്ങള്‍ മാത്രം പൊട്ടിയിരുന്ന സുവര്‍ണകാലം., ഇഷ്ടമാണെനിക്ക്, എന്നതെതിലും വളരെയേറെ., എന്നും കൊതിക്കാറുണ്ട്, പരിശുന്ധിയുടെ പള്ളി മണികള്‍ മുഴങ്ങിയിരുന്ന., സ്നേഹവും സൌഹൃദവും തണല്‍ വിരിക്കുന്ന വഴിയിലൂടെ ആ കുന്നിന്മുകളിലേക്ക് ഞാന്‍ അല്ല ഞങ്ങള്‍ നടന്നു കയറുന്ന പ്രഭാതങ്ങള്‍ ഒന്നു കൂടി വിരിഞ്ഞിരുന്നെന്കിലെന്നു.,
ഞാന്‍ വളരുകയാണെന്ന് അറിയിച്ചു കൊണ്ടു കലാലയ ജീവിതത്തിന്‍റെ പൊടിപ്പും തൊങ്ങലും ചാര്‍ത്തിയ കല്പനികതയ്ക്കുമാപ്പുറം ജീവിതം യഥാര്ത്യമാനെന്നുള്ള തിരിച്ചറിവ് സമ്മാനിച്ച സൌഹൃദങ്ങളുടെ കാലം ., വല്ലാത്തൊരു തരം ഇഷ്ടമാണെനിക്ക് എന്നും ആ ദിനങ്ങളോടു.,
എന്നും സ്നേഹത്തിന്റെ കരുത്തുറ്റ കൈകളാല്‍ ചുറ്റിപിടിച്ചു വല്ലാത്തൊരു തരം സുരക്ഷിതത്വ ബോധം എന്നില്‍ നിറച്ച., ഒരിക്കലും സുഖിപ്പികല്ലിന്റെ പന്ചാര വാക്കുകള്‍ മൊഴിയാതെ., തെറ്റും ശരിയും തുറന്നു പറയാന്‍ മടിക്കാത്ത., പലപ്പോഴും എന്റെ മണ്ടതര്നങ്ങള്‍ കണ്ടു അരിശം കൊല്ലുകയും, പിന്നീട് നല്ല വഴി ഉപദേശിക്കുകയും ചെയ്ത കൂട്ടുകാരുടെ അടുത്തേക്ക് ഇനി എന്നാണ് ഞാന്‍????????പിന്നെ ചതിയും വന്ച്ചനയും തിരിച്ചറിഞ്ഞ നാളുകളിലേക്ക് പലപ്പോഴും തരിഞ്ഞു നോക്കാറുണ്ട്ഞാന്‍ വല്ലാത്തൊരു തരം നൊമ്പരത്തോട്‌ കൂടി തന്നെ., ആ കാലവും എന്നിക്കിഷ്ടമയിരുന്നു, അങ്ങനെ അങ്ങനെ എന്നുമെന്നും തിരികെ മടങ്ങാന്‍, തിരിഞ്ഞു നടക്കാനാണ് ഞാന്‍ കൊതിച്ചത്കാരണമെന്തെന്ന്‌ അറിയാത്ത മോഹങ്ങള്‍ ഇങ്ങനെ നീണ്ടു കൊണ്ടേ ഇരിക്കുന്നല്ലോ???????????